ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാറിന്റെ 99 ശതമാനവും പൂർത്തിയായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. കരാറിനെ സംബന്ധിച്ച പ്രധാന കാര്യങ്ങളെല്ലാം പരിഹരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
കരാർ സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് ചീഫ് ട്രേഡ് നെഗോഷ്യേറ്റർ ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം ഡൽഹിയിൽ എത്തുന്നതിനു മുന്നോടിയായാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നുമുതൽ നാലുവരെയാണ് കരാർ സംബന്ധിച്ച് അമേരിക്കൻ സംഘവുമായുള്ള ചർച്ച. വാണിജ്യവ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ദർപ്പണ്‍ ജെയിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘമാണ് ചർച്ചയിൽ പങ്കെടുക്കുക.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞമാസം ഇന്ത്യയിലെത്തിയപ്പോൾ കരാർ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും കരാറിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവയ്ക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടിന് കഴിഞ്ഞ ഫെബ്രുവരിയിൽ രൂപം നൽകിയിരുന്നു.